
മതാപിതാക്കളുടെ ജോലിത്തിരക്കില്‍ വൈശാഖന്റെ ശൈശവകാലം രൂപപ്പെട്ടത് അവര്‍ കണ്ടെത്തിയ വീട്ടുജോലിക്കാരിയില്‍ കൂടി ആയിരുന്നു. കാറ്ട്ടൂണ്‍ ചിത്രങ്ങളും ഹോറര്‍ സിനിമകളും വളരെ ഇഷ്ടപ്പെട്ടിരുന്ന ജോലിക്കരിക്ക് അതു പകല്‍ സമയങളില്‍ കാണുന്നതു ഇഷ്ട വിനോദമായി. വൈശാഖന് അഞ്ചു വയസുമുതല്‍ കാര്‍ട്ടൂണ്‍ കാണുന്നത്തില്‍ താല്പര്യം കുറഞ്ഞുവത്രെ. പിന്നീട് നിര്‍ബധ്ധം പിടിച്ചു കരയുന്ന കുഞ്ഞ് ഹോറര്‍ സിനിമള്‍ കണ്ടൂ ഊണ്ണാനും ഉറങ്ങാനും തുടങ്ങി. ഇരുനൂറോളം ചാനലുകളുള്ള കേബിള്‍ വഴി ഹോറര്‍ സിനിമകള്‍ ധാരാളം ലഭിക്കുമായിരുന്നു. ശാരീരികമായ് വളര്‍ന്നപ്പോള്‍ മുതല്‍ കുട്ടിയില്‍ അക്രമവാസന ഉടലെടുത്തു തുടങ്ങി. തുടക്കത്തില്‍ വീട്ടുപകരണങ്ങള്‍ നശിപ്പിക്കുന്നതില്‍ അനന്ദം കണ്ടെത്തിയകുട്ടി സ്കൂളില്‍ സഹപാ ഠികളെ ശാരീരികമായ് പീഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ സ്കൂളില്‍ നിന്നും പുറത്താക്കി.
ഈ അനുഭവ കഥ ഇവിടെ വിവരിച്ചത്, കുട്ടിയുടെ മാനസീക തകരാറിനു നൂറു ശതമാനം ഉത്തര വാദി ടിവി മാത്രമാണ് ഏന്ന മിദ്ധ്യാധാരണ ഉള്ളതുകൊണ്ടല്ല. കുട്ടികള്‍ ശരിയും തെ റ്റും കണ്ടു തന്നെ വളരണം എന്ന് അടുത്ത കാലത്ത് പല വിദഗ്ധരും അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായ്. തെറ്റിനേയും ശരിയേയും വേര്‍തിരിച്ചു സ്നേഹപൂര്‍വ്വം മനസിലാക്കി കൊടുക്കാന്‍ മാതാപിതാക്കളോ ഗുരുതുല്യരോ തയ്യാറാകാതെ വരുമ്പോള്‍ കുട്ടികള്‍ തെറ്റിലേക്കു മാത്രം ശ്രദ്ധയൂന്നുന്നതു സ്വാഭാവികം മാത്രമാണ്. നാളെയുടെവാഗ്ദാനങ്ങളായ നമ്മുടെ കുഞ്ഞുങ്ങളുടെ കുരുന്നു മനസില്‍ വിഷസംസ്കാരത്തിന്റെ വിത്തു പാകുന്നത് ഒരു കാലത്തു നാം പുശ്ചിച്ചു കളിയാക്കിയിരുന്ന വിഡ്ഡീപ്പെട്ടിയിലെ വിഭവങ്ങള്‍ തന്നെ.
കരിന്തിരി കത്താതെ, തിളക്കത്തിന് ഒട്ടും കോട്ടം തട്ടാതെ കോടിക്കണക്കിന് ജനങ്ങളുടെ മനസ്സില്‍ മങ്ങാതെ ഒളിമങ്ങാതെ നിലനില്‍ക്കുന്ന ഒരു സംസ്ക്രിതി സംഭാവന ചെയ്തു എന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തെ ജനാധിപത്യത്തിന്റേയും, സംസ്കാരത്തിന്റേയും സം രക്ഷകരാകേണ്ട നമ്മുടെ മാധ്യമങ്ങള്‍ ഇവിടെ ഇപ്പോള്‍ എങ്ങനെ വര്‍ത്തിക്കുന്നു എന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. പരിപൂര്‍ണ്ണമായ വിശ്വാസ്യതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും ആണ് മാധ്യമങ്ങളുടെ ജീവനും സംസ്കാരവും എന്ന് നിലനില്‍ക്കെ, ദൈവത്തിന്റെ സ്വന്ത്വം നാടെന്നു വിശേഷിപ്പിക്കുന്ന കോച്ചുകേരളത്തിലെ പത്രമാധ്യമങ്ങളും ചാനലുകളും നമ്മുടെ നിര്‍മ്മലമായ അന്തരീക്ഷത്തെയും മനസുകളേയും മലീമസമാക്കാന്‍ തുടങ്ങിയിട്ട് നാളു കുറെയായി. കുട്ടികളെ മാത്രമല്ല, ഉന്നതമൂല്യങ്ങള്‍ വച്ചു പുലര്‍ത്തുന്ന മുതിര്‍ന്നരുടെ ബുദ്ധിക്കുപോലും ഭ്രമമുണ്ടാക്കുന്ന ചാനലുകളിലെ വിഭവങ്ങള്‍ യാതൊരുവിധ ജാള്യതയും ഇല്ലാതെ ആണ് നമ്മുടെ സ്വീകരണമുറിലെത്തിച്ചു തരുന്നത്.

ഈ അവസരത്തില്‍ ഒന്നേ നമുക്കു ചെയ്യാന്‍ കഴിയൂ. നമ്മുടെ കുട്ടികളെ കൂടുതല്‍ ശ്രദ്ധയോടെ വളര്‍ത്താന്‍ ശ്രമിക്കുക.ഭഗവത്ഗീതയില്‍ ഭഗവാന്‍ ക്രിഷ്ണന്‍ ബുദ്ധിഭ്രമം ബാദിച്ച അര്‍ജുനനെ ഉപദേശിച്ചത് വളരെ ശ്രദ്ധേയമാണ്.
" ഇന്ദ്രിയാണീ ന്ദ്രിയാര്‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ" ……………..കാതുകൊണ്ട് കേട്ടത് ഗതികേടുകൊണ്ട് കേള്‍ക്കേണ്ടീ വന്നാല്‍ അതു കാതില്‍ തന്നെ നിര്‍ത്തുക, കണ്ണുകൊണ്ട് കണ്ടത് കാണണ്ടാത്ത കാഴ്ചയാണങ്കില്‍ അത് കണ്ടില്ല എന്നു കരുതുക.
പരസ്പര മാത്സര്യത്തില്‍ വാര്‍ത്തകളുടെ ഉറവിടവും സത്യവും അന്വേഷിക്കാതെ തങ്ങള്‍ മുന്പന്തിയിലാണന്നു തെളിയിക്കാന്‍ അധാര്‍മീക പ്രവണത തുടങ്ങിയിട്ടു കുറെ കാലമായ്. അതിനു അടുത്ത കാലത്തുണ്ടായ ഉത്തമ ഉദാഹരണമാണ് , പ്രമുഖ നടനും തിരക്കഥാക്രിത്തും, സമ്വിധായകനുമായിരുന്ന നമ്മുടെ പ്രിയപ്പെട്ട കൊച്ചിന്‍ ഹനീഫയുടെ മരണവാര്‍ത്ത നമ്മള്‍ കണ്ടതും, കേട്ടതും. രാവിലെ 11 മണിമുതല്‍ അദ്ധേഹം മരണത്തോടു മല്ലടിക്കുമ്പോള്‍ സാംസ്കാരിക കേരളത്തിലെ പത്രങ്ങളുടെ ഓണ്‍ ലൈന്‍ എഡിഷനുകളും ചാനലുകളും ഹനീഫ മരിക്കുന്നതിനു മുന്‍പേ ഫ്ലാഷ് വാര്‍ത്തകളും ലൈവ് ടെലിക്കാസ്റ്റും നല്‍കി മരണം ആഘോഷിക്കുകയായിരുന്നു.
ധര്മ്മാധര്‍മ്മ വിചാരങ്ങളില്ലാതെ ദുഷിച്ചുകോണ്ടിരിക്കുന്ന നമ്മുടെ മാധ്യമങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സാസ്കാരിക മൂല്യത്തിനും, വ്യക്തിക്ത്വ വികാസത്തിനും അപരിഹാര്യമായ തകരാറുകള്‍ വരുത്തിക്കോണ്ടെയിരിക്കുന്നു.മത്സരബുധ്യാ, അഹങ്കാര ജടിലമായ ഇത്തരം പ്രവണതകള്‍ കേരള ജനത ഇനിയും എത്രനാള്‍ സഹിക്കേണ്ടിവരുമെന്നു കണ്ടു തന്നെ അറിയണം.
ഉപനിഷത് പറഞ്ഞു തന്ന മാതിരി നമുക്കും പ്രാര്‍ദ്ധിക്കാം, ...." ഭദ്രം കര്‍ ണേതി ശ്രുണുയാമദേവാ !! നന്മ നിറഞ്ഞതു മാത്രം കാണാണും കേള്‍ക്കാനും ഇടവരുത്തേണമേ ജഗദീശ്വരാ.
അക്ഷര പിശാചിനെ കുറച്ചു സഹിക്കേണ്ടി വന്നതില്‍ പൊറുക്കുക
പി.എസ്.കുമാര് ഇലവുംതിട്ട (പ്രവാസഭൂമി വീക്ക് ലി )

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങള്‍