ഭക്തിയുടെ നിറവില് ഉണ്ണി ക്കണ്ണനു വീണ് ടും ഒരു തിരുവോണം...

റന്മുള ഉണ്ണിക്കണ്ണന്റെ കടാക്ഷാമൃതത്താല് പുളകം കൊള്ളുന്ന പമ്പയും അതിന്റെ പുണ്യ തീരങ്ങളിലും വഞ്ചിപ്പാട്ടിന്റെ ശീലുകള് ഉയര്ന്നു.


ചുണ്ടന് വള്ളങ്ങളുടെ അകമ്പടിയോടെ എത്തുന്ന തിരുവോണത്തോണിയിലെ വിഭവങ്ങള്കൊണ്ട് തിരുവോണ നാളില് തിരുവാറന്മുളയപ്പന് പ്രസാദമൂട്ട് നടക്കും. കാട്ടൂര് മഹാവിഷ്ണു ക്ഷേത്രത്തില് നിന്ന് നല്കിയ ദീപം ആറന്മുളാ ശ്രീ പാറ്ത്ഥ്സാരഥി ക്ഷേത്രത്തിലെ കെടാവിളക്കിലേക്ക് കൂപ്പുകൈ കളുമായ് പ്രാര്ഥനാ നിരതരായ് നില്ക്കുന്ന ആയിരക്കണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തില് പകരുന്നതോടേ തിരുവോണ സദ്യക്ക് തുടക്കമാകും. . ഉണ്ണിക്കണ്ണന്റെ അനുഗ്രഹം വാങ്ങി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില് പതിനായിരങ്ങള് വള്ളസദ്യയുണ്ട് സായൂജ്യമടയും .

ഇനി ഉത്രിട്ടാതി വരെ പമ്പയുടെ ഓളങ്ങളില് ഏലേലം പാടി തുഴയുന്ന ചെറു വഞ്ചികളും വഞ്ചിപ്പാട്ടുകളുടെ താളത്തില് തുഴഞ്ഞ് നീങ്ങുന്ന ഭഗവാന്റെ പൊന്നു കെട്ടിയ ചുണ്ടന് വള്ളങ്ങളും മനുഷ്യ മനസ്സുകള്ക്ക് മറക്കാനാവാത്ത അനുഭവമാകും.
തിരുവോണത്തോണത്തോണിയുടെ യാത്രയും ആറന്മുളയിലെ ഓണസദ്യയുടേയും പിന്നില് പ്രശസ്തമായ ഒരു കഥയുണ്ട്. ആറന്മുളയുടെ അടുത്തുള്ള കാട്ടൂരിലെ ഒരു ഭട്ടതിരി എല്ലാ തിരുവോണത്തിനും ബ്രാഹ്മണര്ക്ക് സദ്യ നല്കുമായിരുന്നു. ഒരു ചിങ്ങമാസത്തില് ഉച്ചനേരം കഴിഞ്ഞിട്ടും ആരും ഊണ് കഴിക്കാനെത്തിയില്ല. വളരെ നേരം കഴിഞ്ഞപ്പോള് ഒരു ബ്രാഹ്മണനെത്തി. സമൃദ്ധമായി സദ്യ ഉണ്ടു.

അടുത്ത കൊല്ലം തിരുവോണത്തിന് സദ്യ ആറന്മുളയെത്തിക്കണമെന്ന് ഭട്ടതിരിയോട് പറയുകയും ചെയ്തു. അന്നു രാത്രി ഭട്ടതിരിക്ക് ഊണ് കഴിക്കാന് വന്ന ബ്രാഹ്മണന് ആറന്മുള പാര്ത്ഥസാരഥിയാണെന്ന് സ്വപ്നദര്ര്ശനമുണ്ടായി. അടുത്ത വര്ഷം മുതല് ചിങ്ങമാസത്തിലെ തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തില് സദ്യ തയാറാക്കി എത്തിച്ചു. ഇങ്ങനെ ആറന്മുളക്ക് സദ്യ എത്തിച്ച വഞ്ചിയാണ് പ്രസിദ്ധമായ തിരുവോണത്തോണിയായ് മാറിയത്. കല്ലൂര് മഠത്തില് നിന്നും ചിങ്ങമാസത്തിലെ ഉത്രാടം നാള് തിരിക്കുന്ന തിരുവോണത്തോണി തിരുവോണദിവസം ആറന്മുള ക്ഷേത്രത്തില് എത്തിച്ചേരുന്നു

കണ്ടു ഞാന്‍ കണ്ണനെ !!!!


കണ്ടു ഞാന്‍ കണ്ണനെ, കായാമ്പൂ വര്ണനെ,
ഗുരുവായൂര്‍ അമ്പല നടയില്‍
കണ്ടു ഞാന്‍ കണ്ണനെ, കായാമ്പൂ വര്ണനെ,
ഗുരുവായൂര്‍ അമ്പല നടയില്‍.

രജീവലോച്ചനന്‍ എന്റെ കണ്ണന്‍
അമ്പാടി പൂനിലാവ്‌ എന്റെ കണ്ണന്‍,
മനിമുരളി ഊതി എന്റെ മുന്നില്‍ വന്നു നീ,
പുല്‍കി നിന്നു നീ

കണ്ടു ഞാന്‍ കണ്ണനെ, കായാമ്പൂ വര്നനേം
ഗുരുവായൂര്‍ അമ്പല നടയില്‍.

നയനമനോഹര, നിത്യനായ നീ
പരിരംഭനന്‍ തന്നു നീ.

പീലിച്ചുടിയും, വനമാല ചാര്‍ത്തിയും
ഗോപനന്ദനന്‍ മായ കാട്ടി നിന്നുവോ.
കൃഷ്ണരാധയായ ഞാന്‍, എന്റെ മാനസം
നിന്റെ പടങ്ങലിന്‍ ചൂടി ധന്യയായി ഞാന്‍

യമുനാതടത്തിലും
വൃന്താവനത്തിലം
ന്രിത്യലസ്യമാടി വന്ന നിന്‍ രാധയാണ് ഞാന്‍
നിന്‍ രാധയാണ് ഞാന്‍

കണ്ടു ഞാന്‍ കണ്ണനെ, കായാമ്പൂ വര്ണനെ
ഗുരുവായൂര്‍ അമ്പല നടയില്‍.

രജീവലോചനന്‍് എന്റെ കണ്ണന്‍
അമ്പാടി പൂനിലാവ്‌ എന്റെ കണ്ണന്‍
മണിമുരളി ഊതി എന്റെ മുന്‍പില്‍ വന്നു നീ,
എന്നേ പുല്‍കി നിന്നു നീ.
കണ്ടു ഞാന്‍ കണ്ണനെ, കായാമ്പൂ വര്ണനെ,
ഗുരുവായൂര്‍ അമ്പല നടയില്‍.